
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഏക പക്ഷീയമായ മൂന്ന് ഗോളിനാണ് സൗത്ത് ആംപ്റ്റനെ മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ആദ്യ പകുതിയിൽ ഗോൾ ഒന്നും നേടിയില്ലെങ്കിലും 55ആം മിനിറ്റിൽ വിൻസന്റ് കമ്പനിയാണ് സിറ്റിക്ക് ആദ്യ ഗോൾ നേടി കൊടുത്തത്. തുടർന്ന് ലിറോയ് സാനും,സെർജിയോ അഗ്യുറോയും ഗോൾ നേടിയതോടെയാണ് മാഞ്ചസ്റ്റർ സിറ്റി ജയം കരസ്ഥമാക്കിയത്. ഈ മത്സരത്തിലെ ജയത്തോടെ ലീഗിൽ സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Post Your Comments