India

ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വ്യാജരേഖകള്‍ സൃഷ്ടിച്ചുവെന്നും കോടതി വ്യക്തമാക്കി.

സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ജെ. കൃഷ്ണമൂര്‍ത്തി എന്ന യുവാവിനെതിരെയാണ് കോടതി ഉത്തരവ്. ഇയാള്‍ വസന്തമണി എന്ന സ്ത്രീയുടെ മകനാണ്. ജയലളിതയുമായി ഒരു ബന്ധവുമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

മാര്‍ച്ച് 17ന് കോടതി ഇയാള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജയിലിലടയ്ക്കുമെന്നായിരുന്നു അന്ന് ജസ്റ്റിസ് മഹാദേവന്‍ നല്‍കിയ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button