ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജി എന്നാണ് മന്ത്രിയുടെ വിശദീകരണം. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് സംഭവം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ശശീന്ദ്രന്‍ പറഞ്ഞു. തന്നെ ഒരാവശ്യത്തിനു സമീപിച്ച യുവതിയുമായി സഭ്യേതര ഭാഷയില്‍ വര്‍ത്തമാനം പറഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. തന്റെ അറിവില്‍ എന്നെ ഏതാവശ്യത്തിന് സമീപിക്കുന്ന ആരോടും നല്ലനിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് പൂര്‍ണവിശ്വാസം. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമീപിക്കുന്നതെങ്കില്‍പോലു പരമാവധി നല്ലനിലയിലാണ് സംസാരിച്ചിട്ടുള്ളത്. തന്റെ ആ സ്വഭാവത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് മാധ്യമസുഹൃത്തുക്കള്‍പോലും. തന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു വീഴ്ച സംഭവിച്ചതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ എന്തെങ്കിലും തെറ്റ് ആരോടെങ്കിലും ചെയതതായി തോന്നിയിട്ടില്ല. ഈ കാര്യത്തില്‍ ശരിതെറ്റുകള്‍ മനസിലാക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത് ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം വസ്തുനിഷ്ടണായി ഏത് ഏജന്‍സിയെ വച്ചു അന്വേഷിക്കട്ടെ എന്നാണ്. അതുവവഴി നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. തന്റെ പാര്‍ട്ടിയും എല്‍ഡിഎഫും താനും ഉയര്‍ത്തിപ്പിപ്പിടിച്ച രാഷ്ട്രീയ ധാര്‍മിതയുണ്ട്. തന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ചുനില്‍ക്കേണ്ടിവരില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ധാര്‍മിത ഉയര്‍ത്തിപ്പിപ്പിടിക്കുന്ന സര്‍ക്കാരാണ്. ശരിതെറ്റ് എന്നതിലുപരിയായി രാഷ്ട്രീയ ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രിയെ രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Post Your Comments