Latest NewsKeralaNews

എൻസിപിയിൽ ടി പി പീതാംബരൻ സംസ്ഥാന അധ്യക്ഷൻ, മന്ത്രിയായി ശശീന്ദ്രൻ തുടരും

മുംബൈ : നിലവിൽ ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി.പീതാംബരനെ നിയമിച്ചു. നിലവില്‍ താല്‍ക്കാലിക അധ്യക്ഷനാണ് അദേഹം. മുംബൈയില്‍ പാർട്ടി കേന്ദ്രനേതൃത്വം വിളിച്ച യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ല എന്ന വിലയിരുത്തലിലാണ് എ.കെ ശശീന്ദ്രൻ തുടരട്ടെ എന്ന എന്ന തീരുമാനമെടുത്തത്. എംഎൽഎയായി തുടരുന്നതിൽ തൃപ്തനാണെന്നു മാണി സി.കാപ്പൻ യോഗത്തിൽ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടംഗ കോര്‍ കമ്മിറ്റിയെയും നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button