വീട്ടിലെയും ഓഫീസിലെയും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നവർക്ക് ഒരു മാതൃകയാകുകയാണ് ഗുജറാത്തിലെ സൂറത്തിലെ ഒരു റസിഡന്റ് അസോസിയേഷൻ. ഒരു സ്ഥലത്ത് ഏറ്റവും കൂടുതൽ പേർ ഒന്നിച്ച് നിലം വൃത്തിയാക്കിയതിന്റെ ഗിന്നസ് റെക്കോർഡ് സ്വാന്തമാക്കാൻ ഒരുങ്ങുങ്ങുകയാണിവർ.
കഴിഞ്ഞ ബുധനാഴ്ച ഉദ്ദാന മേഖലയിൽ 2014 പേർ ഒത്തുകൂടിയാണ് ഈ കൂട്ട നിലം അടിച്ചുവാരൽ നടന്നത്. ബി.ജെ.പി എം.പി സി.ആർ പാട്ടീലിന്റെ 63 ആം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ച് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഈ കൂട്ട നിലം അടിച്ചുവാരൽ നടന്നത്. 2015 ൽ മെക്സിക്കോയിലെ ലിംപിയാനോഡ സോനാരയിൽ 1000 പേർ ഒന്നിച്ച് നിലമടിച്ച് വാരിയ റെക്കോർഡാണ് ഇതിലൂടെ സൂറത്തുകാർ തിരുത്തിയിരിക്കുന്നത്.
Post Your Comments