Latest NewsAutomobile

ഒറ്റച്ചക്രത്തിലൊരു പതിമൂന്ന് മണിക്കൂര്‍ സ്‌കൂട്ടർ സവാരി വീഡിയോ കാണാം

ഒറ്റച്ചക്രത്തിൽ പതിമൂന്ന് മണിക്കൂര്‍ സ്‌കൂട്ടർ സവാരി.  റെക്കോർഡ് നേട്ടം സ്വന്തമാക്കി ഒരു ജപ്പാൻ കാരൻ. ജപ്പാനില്‍ സയിത്താമയിലെ കവാഗുച്ചി റേസിങ് ട്രാക്കിന് ചുറ്റും പുറകിലെ വീൽ മാത്രം ഉപയോഗിച്ച് പതിമൂന്ന് മണിക്കൂര്‍ സവാരി നടത്തി മുപ്പത്തി മൂന്നുകാരനായ മസാരു അബെയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.

പതിമൂന്ന് മണിക്കൂറിൽ 500.5322 കിലോമീറ്ററാണ് അബെ പിന്നിട്ടത്. 1991-ല്‍ ഒറ്റചക്രത്തില്‍ ഓടിച്ച് സ്വന്തം നാട്ടുകാരനായ യസുയുകി കുഡോസ് എന്ന റൈഡര്‍ സ്ഥാപിച്ച 331.0195 കിലോ മീറ്റർ റെക്കോർഡാണ് ഇദ്ദേഹം തകർത്തത്.

യമഹയുടെ 125 സിസി ജോഗ് സ്‌കൂട്ടറിലായിരുന്നു അബെയുടെ തകർപ്പൻ പ്രകടനം. 600 കിലോമീറ്റര്‍ ദൂരം ലക്ഷ്യമിട്ടാണ് മസാരു അബെ മത്സരം ആരംഭിച്ചത്, എന്നാല്‍ റൈഡിങ്ങില്‍ അസൗകര്യം നേരിട്ടതിനാല്‍ പതിമൂന്ന് മണിക്കൂറില്‍ ആ ലക്ഷ്യം നിറവേറ്റാൻ സാധിച്ചില്ല.

രാവിലെ 7.09 ന് ആരംഭിച്ച റൈഡില്‍ ആദ്യ മണിക്കൂറില്‍ തന്നെ 39.2 കിലോമീറ്റര്‍ പിന്നിട്ടു. മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയിലായിരുന്നു എല്ലാ ലാപ്പിലും യാത്ര പൂര്‍ത്തീകരിച്ചത്.

ദൗത്യത്തിന് ആവശ്യമായ ചെറിയ ചില മോഡിഫിക്കേഷന്‍ സ്‌കൂട്ടറില്‍ നടത്തിയിരുന്നു. കടുത്ത പുറം വേദന അകറ്റാന്‍ പെയിന്‍ കില്ലറിന്റെ സഹായത്തോടെയാണ് അബെ ലക്ഷ്യത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button