ഗാന്ധിനഗര്‍: കൗമാരകാരിയായ ഇന്ത്യകാരി മുടിയുടെ നീളം കൊണ്ട് ഗിന്നസിലേക്ക്. ഗുജറാത്തുകാരിയായ നിലാന്‍ഷി പട്ടേല്‍ എന്ന പതിനേഴുകാരിയാണ് മുടിയുടെ നീളംകൊണ്ട് ഗിന്നസിലേക്ക് കയറുന്നത്. മുടിയുടെ നീളം 190 സെന്റീ മീറ്ററാണ്. അതായത് ആറടി 2.8 ഇഞ്ച്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിലാന്‍ഷിയുടെ മുടിയുടെ ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിലാന്‍ഷിയുടെ പ്രതികരണം. കഴിഞ്ഞവര്‍ഷം നവംബറില്‍ 170.5 സെന്റീമീറ്റര്‍ മുടിയുമായി നിലാന്‍ഷി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത്രയും നീളമുള്ള മുടി ഉണങ്ങാന്‍ തന്നെ ഒന്നരമണിക്കൂര്‍ സമയമെടുക്കുന്നതിനാല്‍ ആഴ്ചയില്‍ ഒരു തവണ മാത്രമേ മുടി കഴുകാറുള്ളൂവെന്നാണ് നിലാന്‍ഷി പറയുന്നത്. മുടി ചീകിയൊതുക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ സമയം വേണമെങ്കിലുംവേണമെന്നും മുടി ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ മുറിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പേര് ഗിന്നസ് ബുക്കില്‍ എത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
അമ്മയാണ് തന്റെ മുടി പരിപാലിക്കുന്നത്. ചെറുപ്പം മുതല്‍ അമ്മ മുടി പരിപാലിക്കുന്ന സമയത്ത് തന്റെ കയ്യില്‍ പുസ്തകവുമുണ്ടായിരിക്കും’ എന്ന് നിലാന്‍ഷി പറയുന്നു. ഭാവിയിലും ഏറ്റവും നീളം കൂടിയ മുടിയുള്ള വ്യക്തിയായി അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന് നിലാന്‍ഷി പട്ടേല്‍പറയുന്നു.തന്റെ മനോഹരമായ മുടിയുടെ പിന്നിലെ രഹസ്യം അമ്മ വീട്ടിലുണ്ടാക്കുന്ന എണ്ണയാണെന്നും അതില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അമ്മയ്ക്ക് മാത്രമേ അറിയാവു എന്നും നിലാന്‍ഷി പറയുന്നു.
Post Your Comments