ഒരു മിനിറ്റില്‍ എത്ര പേരെ വരെ ആലിംഗനം ചെയ്യാന്‍ സാധിക്കും? ഇത്തരമൊരു മത്സരത്തിന്റെ ലോകറെക്കോര്‍ഡും ഇനി ഇന്ത്യക്കാരന്റെ പേരില്‍. ഒരു മിനിറ്റില്‍ 79 പേരെ ആലിംഗനം ചെയ്ത് ഹൈദരാബാദ് സ്വദേശി കൃഷ്ണ കുമാറാണ് ഗിന്നസില്‍ കയറികൂടിയത്.
മിനിറ്റില്‍ 77 പേരെ കെട്ടിപ്പിടിച്ച് ലോകപ്രശസ്ത ടിവി അവതാരകനായ കാരി ബിക്ക്മോര്‍ 2014ല്‍ കുറിച്ച റെക്കോര്‍ഡാണ് കൃഷ്ണ കുമാര്‍ തിരുത്തിയത്. റെക്കോര്‍ഡിട്ട കെട്ടിപ്പിടിത്ത വീഡിയോ ഗിന്നസ് ബുക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. കൃഷ്ണകുമാറിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.
Post Your Comments