കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സ്വാമി ശിവാനന്ദ (120) തന്‍റെ ദീര്‍ഘായുസിന്‍റെ രഹസ്യം വെളിപ്പെടുത്തി.ശിവാനന്ദയുടെ പാസ്പോര്‍ട്ട് പ്രകാരം 1896 ഓഗസ്റ്റ് 8ന് ആണ് അദ്ദേഹത്തിന്‍റെ ജനനത്തീയതി. ഇത് ശരിയാണെങ്കില്‍ മൂന്ന് നൂറ്റാണ്ടില്‍ ജീവിച്ചിരിക്കാനുള്ള അപൂര്‍വ ഭാഗ്യമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ജീവിതത്തില്‍ ലൈംഗിക ബന്ധം ഇല്ലാത്തതും സ്പൈസി ആയ ആഹാരം ഒഴിവാക്കുന്നതും ദിവസവും യോഗ ചെയ്യുന്നതുമാണ് തന്‍റെ ദീര്‍ഘായുസിന്‍റെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു .
ഈ പ്രായത്തിലും മണിക്കൂറുകളോളം യോഗ ചെയ്യാനും മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും അദ്ദേഹത്തിന് ശാരീരിക ക്ഷീണമില്ല. ലോക മുത്തശന്‍ എന്ന വിശേഷണത്തിന് താന്‍ അര്‍ഹനാണെന്ന് ശിവാനന്ദ പറഞ്ഞു.ഒരു ക്ഷേത്രത്തിലെ രജിസ്റ്ററില്‍ നിന്നുമാണ് ശിവാനന്ദയുടെ പ്രായം പാസ്പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചത്.
വാരണാസിയിലാണ് ശിവാനന്ദ ജനിച്ച് വളര്‍ന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗിന്നസ് ബുക്ക് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ജപ്പാന്‍കാരനായ ജിറോമോണ്‍ കിമുറ എന്ന 116കാരന്‍റെ പേരിലാണ് നിലവില്‍ ലോക മുത്തശന്‍ എന്ന ഗിന്നസ് റെക്കോഡ്.
Post Your Comments