Latest NewsNewsInternational

മ​ണി​ക്കൂ​റി​ൽ 2,682 പു​ഷ്അ​പ്..!

സി​ഡ്നി: സാധാരണ എത്ര പു​ഷ്അ​പാണ് ഒരാൾക്ക് എടുക്കാൻ സാധിക്കുക. പലർക്കും പല ഉത്തരമായിരിക്കും. പക്ഷേ ചോദ്യം ഓ​സ്ട്രേ​ലി​യ​ക്കാ​ര​ൻ കാ​ൾ​ട്ട​ൺ വി​ല്യം​സിനോട് ആണെങ്കിൽ പറയുന്ന ഉത്തരം നമ്മളെ ഞെട്ടിക്കും. 2,682 പുഷ്അപ്. ചുമ്മാ പറയുന്നതല്ല 52 ാം വ​യ​സി​ൽ ഗിന്നിസ് റിക്കോർഡ് സ്വന്തമാക്കിയാണ് കാ​ൾ​ട്ട​ൺ വി​ല്യം​സ് ഇത് പറയുന്നത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ കാ​ൾ​ട്ട​ൺ ഒരു മണിക്കൂർ കൊണ്ടാണ് ഗിന്നിസ് നേട്ടം സ്വന്തമാക്കിയത്. ബ്രേക്ക് ഇല്ലാതെയാണ് അദ്ദേഹം പുഷ് അപ് എടുത്തത്.

സ്വന്തം റി​ക്കാ​ർ​ഡാ​ണ് കാ​ൾ​ട്ട​ൺ ത​ക​ർ​ത്ത​ത്. 2015 ൽ ​കാ​ൾ​ട്ട​ൺ 2,220 പു​ഷ്അ​പ് എടുത്ത് ലോ​ക​റി​ക്കാ​ർ​ഡ് സ്വന്തമാക്കിയിരുന്നു. അത് തകർക്കാൻ വീണ്ടും കാ​ൾ​ട്ട​ൺ തന്നെ വേണ്ടി വന്നു. 60 മി​നി​റ്റി​നു​ള്ളി​ൽ 2,682 പു​ഷ്അ​പ് ചെ​യ്താ​ണ് കാ​ൾ​ട്ട​ൺ പുതിയ റിക്കോർ​ഡ് നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button