NewsIndia

ഭാര്യയുടെ ചവിട്ടേറ്റ് എയ്ഡ്സ് രോഗി മരിച്ചു

ബംഗളുരു: തന്നെ ബലമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ച എയ്ഡ്‌സ് രോഗിയായ ഭർത്താവിനെ സ്വകാര്യ ഭാഗത്ത് തൊഴിച്ചു ഭാര്യ കൊലപ്പെടുത്തി.ഞാറാഴ്ച രാത്രിയോടെ കുടിച്ചിട്ടെത്തിയ ഉദയ് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ എയിഡ്സ് ബാധിതനായതിനാല്‍ നിര്‍മല എതിര്‍ത്തു. ഇരുവരും തമ്മില്‍ പുലര്‍ച്ചെ മൂന്നുമണിവരെ വഴക്കു തുടര്‍ന്നു.

ലൈംഗീക ബന്ധത്തിന് സമ്മതിക്കാത്തതിനാൽ ഭാര്യക്ക് പര പുരുഷ ബന്ധം ആരോപിക്കുകയും ഭാര്യയെ ബലമായി കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഭർത്താവിനെ ഭാര്യ ചവിട്ടിയത്. സ്വകാര്യ കമ്പനിയില്‍ കാര്‍ ഡ്രൈവറായ ഉദയാണ് മരിച്ചത്. ഇയാളുടെ ഭാര്യ നിര്‍മല(35)​നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കും പതിമൂന്നു വയസ്സുള്ള മകളുണ്ട്. എന്നാൽ ഉദയന്റെ സഹോദരി നിർമ്മലയ്ക്കു പരപുരുഷ ബന്ധം ആരോപിച്ചു കേസ് കൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button