കൊച്ചി: ക്രിക്കറ്റിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയതായി അറിയിച്ചതിനെ തുടർന്ന് ബി.സി.സി.ഐയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ശ്രീശാന്തിന്റെ തീരുമാനം. വിലക്കിനെതിരെ ബി.സി.സി.ഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് കത്ത് നൽകിയിരുന്നു. ഇതിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
ബി.സി.സി.ഐ എല്ലാ കളിക്കാരോടും ഒരേ നീതി പുലർത്തണമെന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്ക് സംബന്ധിച്ച് ബി.സി.സി.ഐയിൽനിന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഞായറാഴ്ച എറണാകുളം ജില്ല ക്രിക്കറ്റ് ലീഗിൽ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇനി കളിക്കാൻ ശ്രീശാന്തിന് കഴിഞ്ഞേക്കില്ല.
Post Your Comments