കോയമ്പത്തൂര്‍: ലോകത്തിലെ ഏറ്റവും വലിയ ശിവ ശില്പം കോയമ്പത്തൂരില്‍ ഒരുങ്ങുന്നു. ശിവരാത്രി ദിവസമായ ഫെബ്രുവരി 25നു പ്രധാനമന്ത്രി നരേന്ദ്രമോദി ശില്പം അനാവരണം ചെയ്യും. കോയമ്പത്തൂരിലെ ഇഷ യാഗ സെന്ററാണ് ശിവമുഖം നിര്‍മിച്ചിരിക്കുന്നത്. ആദിയോഗിയായ പരമശിവനെ യോഗയുടെ പ്രതീകമായി ലോകത്ത് അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇഷ യോഗ സെന്റര്‍ ശിവശില്പം നിര്‍മിച്ചിരിക്കുന്നത്.
112 അടി ഉയരത്തിലാണ് ശിവമുഖം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന് ആത്യന്തികമായ ശക്തിയിലേക്ക് എത്താന്‍ കഴിയുന്ന 112 സാധ്യതകളിലേക്കാണ് ശില്പം വിരല്‍ ചൂണ്ടുന്നത്. ശില്പം തയ്യാറാകുന്നതിന്റെ പിന്നാലെ ആദിയോഗിയെക്കുറിച്ച് ഒരു പുസ്തകവും ഇഷ യോഗ സെന്റര്‍ പുറത്തിറക്കുന്നുണ്ട്. ഒരു മതത്തിന്റെയും പ്രതീകമായല്ല, ശില്പം തയ്യാറാക്കിയിരിക്കുന്നതെന്നും ജാതിമത ഭേദമന്യേ യോഗയോട് താല്പര്യമുള്ളവര്ക്കെല്ലാം ഇവിടെ പരിശീലനത്തിന്റെ ഭാഗമാകാമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments