KeralaNews

സംസ്ഥാന ബഡ്ജറ്റ് : തീയതി പ്രഖ്യാപിച്ചു

തിരുവനനന്തപുരം: സംസ്ഥാന ബഡ്ജറ്റ് തീയതി പ്രഖ്യാപിച്ചു. 2017 -2018 സാമ്പത്തിക വര്‍ഷത്തേ  ബഡ്ജറ്റ് മാർച്ച് മൂന്നിന് അവതരിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭാ സമ്മേളനം സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button