Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

കെഎസ്ആർടിസി ഉൾപ്പെടെയുള്ളവയുടെ വികസനത്തിന് പദ്ധതികൾ

*കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്. കൊച്ചി കേന്ദ്രീകരിച്ച് 300 കോടി ചിലവിൽ 1000 പുതിയ സിഎന്‍ജി ബസുകള്‍ ഇറക്കും. അഞ്ച് വർഷം കൊണ്ട് ബസ്സുകളെല്ലാം സിഎൻജി ആകും. ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ നൽകും.

*കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് 5 കോടി മാറ്റി വെക്കും
* കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കും.
* കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും.

* ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി 10 കോടി വിലയിരുത്തി.
* പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടിയും നോര്‍ക്ക വകുപ്പിന് 28 കോടിയും നൽകും. വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും.

* വീടുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി തുടങ്ങും. എല്ലാ സര്‍ക്കാര്‍ ഓഫിസുകളുടെ മുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. എല്ലാ വീടുകളിലും ഫിലമെന്റ്, സിഎഫ്എല്‍ ലൈറ്റുകള്‍ മാറ്റി എല്‍ഇഡി സ്ഥാപിക്കാന്‍ 250 കോടി.

* ജലഗതാഗത മേഖലയുടെ വികസനത്തിനായി കൊച്ചിയില്‍ സംയോജിത ജലഗതാഗത പദ്ധതി നടപ്പാക്കും. ആലപ്പുഴ ബോട്ട് ജെട്ടി, ബസ് സ്റ്റാന്‍ഡ് എന്നിവയെ സംയോജിപ്പിച്ച് മൊബിലിറ്റി ഹബ്ബ് നിര്‍മിക്കും.

* ഇ.എം.എസ് പാര്‍പ്പിട പദ്ധതി പുനസ്ഥാപിക്കും.
പ്രീ-ഫാബ്രിക്കേറ്റഡ് വീടുകള്‍ക്ക് മുന്‍ഗണന.
പാതിവഴിയില്‍ മുടങ്ങിക്കിടക്കു വീടുകളുടെ പണി പൂര്‍ത്തിയാക്കാനും പരിപാടി.
ഭൂമിയില്ലാത്തവര്‍ക്ക് 3 സെന്റ് വീതമെങ്കിലും സ്ഥലം ലഭ്യമാക്കും.

* തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ അലവന്‍സ് നിലവിലുള്ളതിന്റെ ഇരട്ടിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button