* മെഡി.കോളേജുകള്‍,ജനറല്‍ ആസ്പത്രി, താലൂക്ക് ആസ്പത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി നൽകും.
* കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി.
* തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആസ്പത്രി സ്ഥാപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും.
*അഞ്ച് വര്‍ഷം കൊണ്ട് വാട്ടര്‍ അതോറിറ്റിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റും.വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പലിശയും എഴുതിതള്ളി. വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് കൂട്ടില്ല. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി നൽകും.
* നാടകതീയേറ്റര്‍, സിനിമാ തീയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കും. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ അന്‍പത് കോടി. പടയണി,തെയ്യം കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍.
* കൈത്തറി മേഖലയ്ക്ക് 30 കോടിയുടെ സഹായം.
* ലൈബ്രറികള്‍ക്കുള്ള ധനസഹായം 50 ശതമാനം വര്‍ധിപ്പിച്ചു. ലൈബ്രറികള്‍ക്കുള്ള 33 കോടി ഗ്രാന്റ്. എ ഗ്രേഡ് ലൈബ്രറികളില്‍ വൈ ഫൈ ഏര്‍പ്പെടുത്താന്‍ പത്ത് കോടിനൽകും.
* 14 ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി. എല്ലാ പഞ്ചായത്തിലും കളിക്കളം സ്ഥാപിക്കും. നീലേശ്വരം ധര്‍മ്മടം കൂത്തുപറമ്പ് തിരുവണ്ണൂര്‍ നിലമ്പൂര്‍ ചിറ്റൂര്‍ ചാത്തനൂര്‍ ചാലക്കുടി പ്രീതികുളങ്ങര അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം സ്ഥാപിക്കും.
* മാന്ദ്യവിരുദ്ധ പാക്കേജിലൂടെ അയ്യായിരം കോടിയുടെ റോഡ് വികസന പാക്കേജ് . 2800 കോടി രൂപയ്ക്ക് 37 റോഡുകള്‍ അനുവദിച്ചു.
* അതിവേഗ റെയില്‍ പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും ഇതിന് 50 ലക്ഷം മാറ്റിവച്ചു
* ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു.
Post Your Comments