*പിന്നോക്ക വിദ്യാഭ്യാസം മെച്ചപ്പെടുത്തും. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപ നൽകും. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി രൂപയും മുന്നോക്കവികസന കോര്‍പ്പറേഷന് 35 കോടിയും നൽകും.
*ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് തുക വകയിരുത്തും.
*റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു.
* വന്‍കിടപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി.സെബിയും ആര്‍ബിയും നിര്‍ദേശിച്ച സാമ്പത്തികനിക്ഷേപ പദ്ധതി നടപ്പാക്കാന്‍ കിസ്ബിയെ പരിഷ്‌കരിക്കും.മോട്ടോര്‍ വാഹന നികുതി എല്ലാ വര്‍ഷവും കിസ്ബിക്ക് നല്‍കണം ഇതിനായി നിയമപരിഷ്‌കാരം നടത്തും. ആദ്യ വര്‍ഷങ്ങളില്‍ പത്ത് ശതമാനവും അഞ്ച് വര്‍ഷത്തിന് ശേഷം അന്‍പത് ശതമാനവും മോട്ടോര്‍ വാഹന നികുതി കിസ്ബിക്ക് ലഭിക്കും. കിസ്ബിക്ക് തന്നെ ഭൂമി ഏറ്റെടുക്കാന്‍ ബോണ്ട് പ്രഖ്യാപിക്കാം. നാലുവരിപ്പാത, വിമാനത്താവളങ്ങള്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ മൂവായിരം കോടി വേണം ഇത് കിസ്ബിയിലൂടെ കണ്ടെത്തും.
* റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ എണ്ണൂറ് കോടി.
* സര്‍ക്കാരിന്റെ കൃഷിഫാമുകളിലും എസ്റ്റേറ്റുകളിലും തരിശുഭൂമികളിലും കൃഷിയിറക്കും.
* പച്ചക്കറി ഇടവേളകൃഷിയാക്കുന്നത് നാളികേര കൃഷിക്ക് നല്ലതാണ്, നാളികേരപാര്‍ക്കുകളെ ഇതിലേക്ക് സഹകരിപ്പിക്കും. നെല്‍കൃഷി പ്രോത്സാഹനത്തിന് 50 കോടി നൽകും . യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന വയല്‍ നികത്തല്‍ നിയമത്തിലെ ഭേദഗതികള്‍ റദ്ദാക്കി.
*തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നാളികേര പാര്‍ക്കുകള്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ പാര്‍ക്ക് എന്നിവ കൊണ്ടു വരും. ഇടുക്കിയിലും തൃശ്ശൂരിലും ചക്ക അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിനും ഉത്പാദനത്തിനുമായി അഗ്രോപാര്‍ക്ക്. മണ്ണ് സംരക്ഷണവകുപ്പും ജലവകുപ്പും ചേര്‍ന്ന് ഇരുന്നൂറ് കോടി രൂപയുടെ പദ്ധതി നടത്തുന്നുണ്ട് ഇത് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാല്‍ ആയിരംകോടിയുടെ പദ്ധതിയായി മാറ്റാം.
Post Your Comments