KeralaNews

സ്ത്രീകളെയും ഭിന്നലിംഗക്കാരെയും സഹായിക്കാനായി പദ്ധതികൾ

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് 

*ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും മാറ്റി വെക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

* ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നൽകും. 60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍ നൽകും.

* പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
* തൃശ്ശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി .
* വയനാടിനെ കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാനും പദ്ധതി.
* വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി.

* അടൂര്‍,കൊയിലാണ്ടി,കൊങ്ങാട്,സെക്രട്ടേറിയേറ്റ്,ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതിനായി ൩൯ കോടി രൂപ നീക്കി വെക്കും.
* അച്ചന്‍കോവില്‍ പിണറായി പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button