KeralaNews

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, തീരദേശ തൊഴിലാളികൾക്കുമായി പ്രത്യേക പദ്ധതികൾ

*മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി. കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും.കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ പത്ത് ലക്ഷം ധനസഹായം. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കും.

* പുലിമൂട് നിര്‍മ്മാണത്തിന് മൂന്നൂറ് കോടി. അര്‍ത്തുള്ളി താനൂര്‍ കൊയിലാണ്ടി തലശ്ശേരി തുറമുഖങ്ങളുടെ വികസനത്തിന് അഞ്ച് കോടി.
* കയര്‍മേഖലയ്ക്ക് വകയിരുത്തിയത് 262 കോടി. പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും. ഖാദിവികസനത്തിന് പത്ത് കോടി നൽകും.

* കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും.

* ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും പദ്ധതിക്കായി ആയിരം കോടി, നടപ്പു വര്‍ഷം 250 കോടി മാറ്റിവച്ചു. കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം നൽകും. ഇതിനായി ഗുണമേന്മയുള്ള തുണികൾ ഉറപ്പാക്കും. ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി. ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ ,യൂണിഫോമിന് അഞ്ഞൂറു രൂപ ,യാത്രചിലവിന് ആയിരം രൂപ നൽകും.

* കേരളസര്‍വകലാശാലയ്ക്ക് 25 , കാലിക്കറ്റ് എംജി കണ്ണൂര്‍ 24 കോടി,മലയാളം സര്‍വകലാശാല 7 കോടി രൂപ എന്നിങ്ങനെ വിലയിരുത്തി. ഗവ.ആര്‍ട്‌സ് കോളേജുകളും എന്‍ഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു. 10 ഐഐടികള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button