KeralaNews

സംസ്ഥാന ബജറ്റ് കേന്ദ്രസർക്കാർ പദ്ധതികളുടെ അനുകരണമാണെന്ന് ഒ. രാജഗോപാൽ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ലേബല്‍ മാറ്റി ഒട്ടിച്ച് നടപ്പിലാക്കിയതാണ് തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യപനങ്ങളെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. 2023 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ പൂര്‍ത്തിയാകും എന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ആ പ്രഖ്യാപനങ്ങൾ അതേപോലെതന്നെ ബജറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.

വിലക്കയറ്റത്തിന് കാരണമാകുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ കടന്നുകൂടിയിരിക്കുന്നത്. ഗോതമ്പിനും, വെളിച്ചെണ്ണയ്ക്കുംവരെ വിലവര്‍ദ്ധിക്കും. കൂടാതെ വാജ്‌പേയി സര്‍ക്കാര്‍ നടപ്പിലാക്കിയ വിമന്‍സ് എംപവര്‍ പദ്ധതിയാണ് കുടുംബശ്രീ എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയത്. ബജറ്റിലുടനീളം ശ്രീനാരായണ ഗുരുദേവനെ പരാമര്‍ശിക്കുന്നുണ്ട്. അയ്യന്‍കാളിയുടെ പേരില്‍ സാംസ്‌ക്കാരിക കേന്ദ്രം നിര്‍മ്മിക്കും എന്ന് പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രധാന്യം നിര്‍ദ്ദേശിക്കുന്നില്ല എന്നും മാര്‍ക്‌സിയന്‍ ചിന്താഗതികളില്‍ നിന്നും മുതലാളിത്ത ചിന്താഗതിയിലേക്ക് തോമസ്‌ ഐസക്ക് മാറിയെന്നും രാജഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button