KeralaNews

ലോ അക്കാദമി: സമരം തീര്‍ക്കണമെന്ന് സി.പി.ഐ; അനുകൂല ഫോര്‍മുല ഉണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരം ഇന്ന് ഒത്തുതീര്‍പ്പായേക്കും. സമരത്തില്‍ ശക്തമായ സ്വീകരിച്ചിരുന്ന സി.പി.ഐ നിലപാട് മയപ്പെടുത്തി സി.പി.എമ്മുമായി ചര്‍ച്ച നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സി.പി.ഐക്കുകൂടി സ്വീകാര്യമായ ഫോര്‍മുലയില്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്നു ആവശ്യപ്പെട്ടു. അതേസമയം അനുകൂല നടപടിയുണ്ടാകുമെന്ന് കോടിയേരി ഇരുവര്‍ക്കും ഉറപ്പുനല്‍കി. അതിനിടെ സി.പി.ഐ നേതാവും മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദര്‍ശിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം 25ാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് രാഷ്ട്രീയ നീക്കം. വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ യോഗം വിളിച്ച് എസ്എഫ്‌ഐക്കു മാനേജ്‌മെന്റ് നല്‍കിയ ഉറപ്പു രേഖാമൂലം നല്‍കിയാല്‍ സമരം പിന്‍വലിക്കാനാണു കെഎസ്യു, എഐഎസ്എഫ്, എബിവിപി, സ്വതന്ത്ര വിദ്യാര്‍ഥി ഐക്യം സംഘടനകളുടെ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ചയ്ക്കു തയാറാകൂവെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് ഇന്ന് ചര്‍ച്ച നടത്തും. അതിനിടെ തിങ്കള്‍ മുതല്‍ ക്ലാസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണു മാനേജ്‌മെന്റ്. തിങ്കളാഴ്ച മുതല്‍ സംഘടനാ പ്രവര്‍ത്തകരും അനുഭാവികളുമായ എല്ലാ വിദ്യാര്‍ഥികളും ക്ലാസ്സില്‍ കയറുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button