ThiruvananthapuramNattuvarthaLatest NewsKeralaNews

ലോ കോളേജ് സംഘർഷം: സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സച്ചിന്‍ ദേവ്

തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്‌യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എംഎല്‍എ. സംഘര്‍ഷത്തോട് യോജിക്കാന്‍ കഴിയില്ലെന്നും സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി

കെഎസ്‌യുക്കാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടായതെന്നും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ പറഞ്ഞു. എസ്എഫ്ഐക്ക് എതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കെഎസ്‌യു ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

കെ റെയിൽ: ഭരണകൂടത്തിന്റെ കൈയേറ്റം ചെറുക്കാൻ പറ്റാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

‘കൊലപാതക കേസിലെ പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കെഎസ്‌യു പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും അധികം പെണ്‍കുട്ടികള്‍ അംഗങ്ങളായ സംഘടനയാണ് എസ്എഫ്ഐ. സംഘടനക്കെതിരെ തെറ്റായ പ്രചരണം നടക്കുന്നുണ്ട്,’ സച്ചിന്‍ ദേവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എസ്എഫ്ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button