അബുജ: ചാവേർ സ്ഫോടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നതായി റിപോർട്ടുകൾ. അടുത്തിടെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം നടത്തുന്ന സ്ത്രീ ചാവേറുകള്‍ സുരക്ഷാ പരിശോധനകളില്‍നിന്ന് രക്ഷപെടാനാണ് ശിശുക്കളെ ഉപയോഗിക്കുന്നത്. ജനുവരി 13ന് നൈജീരിയയിലെ മഡഗലിയില്‍ രണ്ട് സ്ത്രീ തീവ്രവാദികള്‍ ചാവേര്‍ ബോംബാക്രമണം നടത്തിയിരുന്നു. ഈ സ്പോടനത്തിൽ ഇവരുടെ കൈകളിലുണ്ടായിരുന്ന രണ്ട് ശിശുക്കളും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍, കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളെ സുരക്ഷാ പരിശോധകര്‍ പരിശോധിക്കാതെ വിടുകയും സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലം പിന്നിട്ട ഉടന്‍ ഇവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ മറ്റു നാലുപേരും കൊല്ലപ്പെട്ടിരുന്നു.
ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത് ബോക്കോഹറാം എന്ന തീവ്രവാദ വിഭാഗമാണെന്നാണ് സൂചന. ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ മറയ്ക്കുന്നതിന് കയ്യിലെടുത്തിരിക്കുന്ന കുഞ്ഞുങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ചെറിയ പെണ്‍കുട്ടികളെ ചാവേറുകളാക്കുന്നതും ഇവരുടെ രീതിയാണ്.
കുട്ടികളെ രക്ഷാകവചമായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണത വര്‍ധിച്ചുവരുന്നതായി നൈജീരിയന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. ബോക്കോഹറാം തീവ്രവാദികളുടെ കേന്ദ്രമായ മഡഗലിയില്‍ 2015ല്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതും നാല് സ്ത്രീകള്‍ ചേര്‍ന്നായിരുന്നു. ഈ സംഭവത്തിലും കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നതായി വിവരമുണ്ട്. ഇത് നടത്തിയത് ബോക്കോഹറാം ആയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.
Post Your Comments