KozhikodeKeralaNattuvarthaLatest NewsNews

പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര​ന്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ രാ​മ​പു​ര​ത്തെ കാ​ർ ഉ​ട​മ​യു​ടെ വീ​ട്ടി​ൽ​ നി​ന്നാ​ണ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര​ന്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​ർ പൊ​ലീ​സ് ക​ണ്ടെ​ത്തി. ക​വ​ർ​ച്ച ന​ട​ത്താ​ൻ ഉപയോ​ഗിച്ച മാ​രു​തി ആ​ൾ​ട്ടോ കാ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ൾ വാ​ട​ക​ക്കെ​ടു​ത്തതായിരുന്നു ഈ കാർ.

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ രാ​മ​പു​ര​ത്തെ കാ​ർ ഉ​ട​മ​യു​ടെ വീ​ട്ടി​ൽ​ നി​ന്നാ​ണ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ വ​യ​നാ​ട് സ്വ​ദേ​ശി അ​ൻ​സാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​ണ് മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ.

Read Also : മഥുര കൃഷ്ണ ജന്മഭൂമി ഭൂമി കേസ്: മസ്ജിദ് സർവേ താൽക്കാലികമായി നിർത്തിവയ്ക്കില്ലെന്ന് സുപ്രീം കോടതി

മോ​ഷ​ണ സ​മ​യ​ത്ത് വ്യാ​ജ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റാ​യി​രു​ന്നു പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ന​വം​ബ​ർ 17-ന് ​പു​ല​ർ​ച്ച 1.15 ഓ​ടെ​യാ​ണ് നീ​ലേ​ശ്വ​ര​ത്തെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം പ​മ്പി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച കാ​റി​ലെ​ത്തി നാ​ലം​ഗ സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

പെ​ട്രോ​ൾ അ​ടി​ച്ച സം​ഘം കാ​ർ പ​മ്പി​ന് പു​റ​ത്തു​നി​ർ​ത്തി​യ ശേ​ഷം ന​ട​ന്നു​വ​ന്ന് ജീ​വ​ന​ക്കാ​ര​ന്റെ മു​ഖ​ത്തു മു​ള​കു​പൊ​ടി എ​റി​യു​ക​യും ശേ​ഷം ഒ​രാ​ൾ ഉ​ടു​മു​ണ്ട് അ​ഴി​ച്ചെ​ടു​ത്ത് ജീ​വ​ന​ക്കാ​ര​ന്റെ ത​ല​യി​ൽ കെ​ട്ടി കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3,000 രൂ​പ ക​വ​ർ​ച്ച ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ളാ​യ വ​യ​നാ​ട് കാ​വും​മ​ന്ദം ചെ​ന്നി​ലോ​ട് അ​ൻ​സാ​ർ, മ​ല​പ്പു​റം മ​ങ്ക​ട സാ​ബി​ത് അ​ലി, നി​ല​മ്പൂ​ർ ക​രു​ളാ​യി അ​നൂ​പ്, പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​റ്റൊ​രാ​ൾ എ​ന്നി​വ​രെ മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button