KeralaLatest NewsNews

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കും: മാതൃയാനം പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും സെപ്റ്റംബർ മാസത്തോടെ യാഥാർത്ഥ്യമാകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടൻ യാഥാർത്ഥ്യമാകും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Read Also: ആർത്തവവിരാമത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി

പൂർത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിയ്ക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലും ആരംഭിക്കുന്നു. എസ്എടിയിൽ മാതൃയാനം പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്എടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

പ്രതിവർഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്എടി ആശുപത്രിയിൽ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്എടിയിൽ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിൽ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്എടിയിൽ എത്തുന്നുണ്ട്. വീട്ടിലേയ്ക്കുള്ള ദീർഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പലർക്കും ഇത് താങ്ങാനാവില്ല. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഏറെ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ശബരിമലയിലെത്തി ചരട് ജപിച്ച്‌ കെട്ടി സുരാജ്; പഴയ ‘ചരട്’ വിവാദം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button