Latest NewsIndiaNews

7 കുഞ്ഞുങ്ങളെ വിറ്റു: സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ അറസ്റ്റിൽ

ചെന്നൈ: 7 കുഞ്ഞുങ്ങളെ വിറ്റ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ അറസ്റ്റിൽ. തമിഴ്‌നാട് നാമക്കലിലാണ് സംഭവം. സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ അനുരാധയാണ് അറസ്റ്റിലായത്. പണത്തോടുള്ള ആർത്തിയിൽ ആതുര സേവനത്തിന്റെ വില മറന്നായിരുന്നു വനിതാ ഡോക്ടറുടെ പ്രവർത്തികൾ. നാമക്കൽ ജില്ലയിലെ തിരുചെങ്കോട് സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

Read Also: മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും: മന്ത്രി കെ രാജൻ

ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ നിരക്കിലാണ് ഇവർ കുഞ്ഞുങ്ങളെ വാങ്ങിയിരുന്നത്. ഇത്തരത്തിൽ ഏഴു കുഞ്ഞുങ്ങളെ വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്തിട്ടുണ്ട്. അവയവക്കടത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് വിവരം. അനുരാധയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സംസ്ഥാന വ്യാപക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തമിഴ്‌നാട് ആരോഗ്യമന്ത്രി ഉത്തരവിട്ടു.

Read Also: വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം, എലിപ്പനിക്ക് സാധ്യതയുണ്ട്: മന്ത്രി വീണാ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button