കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക്. വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഏത്തപ്പഴം – 4
നെയ്യ് – 3 ടേബിൾ സ്പൂൺ
ശർക്കര ഉരുക്കിയത് – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ
Read Also : ഈ ഭക്ഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത് അടച്ചു ചെറു തീയിൽ വേവിക്കുക. വെന്തശേഷം ശർക്കരപാനി ഇതിലേക്ക് ചേർത്ത് തുറന്നു വച്ച് പാനി കുറച്ച് വറ്റിച്ചെടുക്കാം.
ഏലയ്ക്കാപ്പൊടി വിതറി തീ ഓഫ് ചെയ്തെടുത്താൽ രുചികരമായ പഴം നുറുക്ക് റെഡി. പഴം പുഴുങ്ങിയത് നെയ്യിൽ വഴറ്റിയും പഴം നുറുക്ക് തയാറാക്കാം.
Post Your Comments