NewsInternational

പാകിസ്ഥാന് വെള്ളം കൊടുത്തില്ലെങ്കില്‍ ഇന്ത്യന്‍ നദികളില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഭീകരനേതാവ് ഹഫീസ് സയീദിന്റെ ഭീഷണി

ലാഹോർ: പാകിസ്ഥാന് ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യന്‍ നദികളില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഭീകരനേതാവ് ഹഫീസ് സയീദിന്റെ ഭീഷണി. കശ്മീര്‍ ഭീകരര്‍ ഇതിന് മറുപടി നൽകുന്നുണ്ടെന്നും കശ്മീര്‍ പ്രദേശങ്ങളായ അഖ്‌നൂറും ഉറിയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും ഹഫീസ് സയീദ് അറിയിച്ചു. ഫൈസലാബാദിലെ കശ്മീര്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഇന്ത്യയ്‌ക്കെതിരായ സയീദിന്റെ ഭീഷണി.

ഇന്ത്യൻ സൈന്യമാണ് കശ്മീര്‍ മുസ്‌ളീങ്ങളായ 650,000 പേരുടെ മരണത്തിന് ഉത്തരവാദികളെന്നും കശ്മീര്‍ മുജാഹിദ്ദീനുകള്‍ ഇതിന് മറുപടി നൽകുന്നുണ്ടെന്നും സയീദ് കൂട്ടിച്ചേർത്തു. താൻ തനിച്ചല്ല, ബലൂച് ജനതയും പാകിസ്ഥാനിലെ മറ്റ് ആളുകളും തന്റെ കൂടെയുണ്ട്. കൂടാതെ ലോച് നേതാവ് ഷാഹ്‌സിന്‍ ബുഗ്തി തന്നോടൊപ്പം കൈ കോര്‍ത്തിട്ടുണ്ടെന്നും ഭീകരനേതാവ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button