ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയാണ്.എന്നാൽ ധോണി സ്വയം എടുത്ത തീരുമാനം ആയിരുന്നോ ഇതെന്നുള്ളത് എല്ലാവരുടെ ഉള്ളിലും ഒരു ചോദ്യ ചിഹ്നമായി നിലനിൽക്കുന്നുണ്ട്.ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ധോണി നായകസ്ഥാനം സ്വയം ഒഴിയുകയായിരുന്നില്ല ധോണിയെ ബി.സി.സി.ഐ. സമ്മര്‍ദം ചെലുത്തി ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ജാര്‍ഖണ്ഡും ഗുജറാത്തും തമ്മില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനല്‍ നടക്കുന്നതിനിടെ പ്രസാദാണ് ധോണിയുമായി അനൗപചാരിക ചര്‍ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പാരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയാന്‍ സന്നദ്ധനായത്.പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച സെപ്തംബറില്‍ തന്നെ ധോനിയെ മാറ്റാനുള്ള കരുനീക്കം ബി.സി.സി.ഐ. ആരംഭിച്ചിരുന്നു.2019ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന അജണ്ടയിൽ തടസ്സമായി അവര്‍ കണ്ടത് ഇപ്പോള്‍ 35 വയസ്സുള്ള ധോണിയെയാണ്.ലോകകപ്പോടെ ധോണിക്ക് 39 വയസ്സാകും. അതുകൊണ്ട് അതിന് മുന്‍പ് തന്നെ പുതിയ ക്യാപ്റ്റനെ സജ്ജനാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി.ഈ തിരക്കഥക്കനുസരിച്ചായിരിന്നു പിന്നീടുള്ള ധോണിയുടെ തീരുമാനവും.
Post Your Comments