ന്യൂ ഡൽഹി : സൗമ്യവധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ വിധി ഒഴിവാക്കിയത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി.
വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Leave a Comment