
.വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സൗമ്യയുടെ അമ്മ രംഗത്ത്.ഈ ശിക്ഷയാണ് ഗോവന്ദചാമി അര്‍ഹിക്കുന്നതെന്നും തന്റെ മകളുടെ കുറ്റവാളിക്കും അത്തരമൊരു ശിക്ഷ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നും പീഡനക്കേസ് പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികളെ കൊന്ന നടപടി തെറ്റാണെന്നു പറിയുന്നവര്‍ക്ക് തന്റെ കുട്ടിക്ക് സംഭവിച്ചതുപോലെ സംഭവിക്കണം എന്നാലെ ആ വേദനയറിയുകയുള്ളു.അപ്പോള്‍ മാത്രമെ സൗമ്യയുടെ അമ്മ പറഞ്ഞത് സത്യമായിരുന്നുവെന്ന് അവര്‍ക്ക് തോന്നുകയുള്ളു.
ആര്‍ക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചാണ് ജീവിക്കുന്നത് കുട്ടികളെപ്പോലും വെറതെ വിടാതെ ഇവരെ കൊന്ന് കുഴിച്ച് മൂടണം വെടിവെച്ചല്ല,കഴുത്ത് വെട്ടിക്കൊല്ലണം ജീവിക്കാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല എന്റെ മകള്‍ അത്ര വേദന അനുഭവിച്ചിട്ടു ഇന്നവര്‍ സുഖമായി അതിന്റെയുള്ളില്‍ ജീവിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
Post Your Comments