കൊച്ചി : ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ സർക്കാർ പ്രതിനിധികൾ എത്തിയില്ല . ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാര്‍ഗമാണ് കൊച്ചിയില്‍ എത്തിച്ചത്.
Read Also : കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76കാരി ചിതയ്ക്ക് തീകൊളുത്തിയപ്പോൾ എഴുന്നേറ്റ് ഓടി
സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു . നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ടെത്തിയ മൃതദേഹം ഡീൻ കുര്യാക്കോസ് എം.പി. എം എൽ എ പി ടി.തോമസ്, ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ. രാധാകൃഷ്ണൻ. സൗമ്യയുടെ ഭർതൃസഹോദരന്മാരായ അജേഷ്, അഭിലാഷ്, വിപിൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.
രാവിലെ ഡൽഹിയിലെത്തിയ ഭൗതികദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേത്യത്വത്തിൽ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ നെടുമ്പാശേരിയിൽ എൽ ഡി എഫ് സർക്കാരിന്റെ പ്രതിനിധികളോ , ജില്ലാ കലക്ടറോ പോലും എത്തിയിരുന്നില്ല . സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങുന്നിടത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്കൻ കുറ്റപ്പെടുത്തി.
Post Your Comments