വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരനെ തീകൊളുത്തി കൊന്നകേസില്‍ പതി അജാസിനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന് ഭര്‍ത്താവ് സജീവ്. കരുത്തുറ്റ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യ. അജാസിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൗഹൃദം നടിച്ചാണ് സൗമ്യയെ അജാസ് ശല്യം ചെയ്തത്. സൗമ്യ അത്ര കാര്യമാക്കിയിരുന്നില്ലെന്നും കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മറച്ചതാകാമെന്നും കരുതുന്നു. സര്‍ക്കാരില്‍ നിന്ന് ഇതുവരെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സജീവ് വ്യക്തമാക്കി.
Post Your Comments