കണ്ണൂര്‍ : കേരളത്തെ നടുക്കിയ കൂട്ടക്കൊലയുടെ ചുരുളഴിയ്ക്കാന്‍ പൊലീസ്. പിണറായിയില്‍ നടന്ന കൂട്ടക്കൊലയുടെ പിന്നാമ്പുറ സത്യങ്ങള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. എന്നാല്‍ സൗമ്യയുടെ സഹോദരിയുടെ ചില വെളിപ്പെടുത്തലുകളില്‍ നിന്ന് ദുരൂഹതയുടെ ചുരുളഴിയ്ക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്.
പിണറായില്‍ മക്കളേയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിന്റെ ദുരൂഹത ചുരുളഴിയാതെ നീളുകയാണ്. സൗമ്യ തനിച്ചാണോ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതെന്നും ഇപ്പോഴും ചോദ്യ ചിഹ്‌നമായി തുടരുകയാണ്. ഇതുവരെയുള്ള മൊഴികളില്‍ താന്‍ തനിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് സൗമ്യ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു.
അതേസമയം സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലും കേസിന്റെ ചുരുളഴിക്കാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുന്നതിനു മുമ്പ് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി.
സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അച്ഛന്‍ പറഞ്ഞതായി സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യ തനിച്ചാകുമെന്ന് അച്ഛന്‍ ഭയപ്പെട്ടിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.
Post Your Comments