പാലക്കാട് : ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗതം സ്തംഭിച്ചു.കടകമ്പോളങ്ങൾ തുറന്നില്ല. സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ കുറവായിരുന്നു. പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുളള കെഎസ്‌ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന ബസുകളും നിരത്തിലിറങ്ങിയില്ല.കഞ്ചിക്കോട്ടെ സിപിഎം- ബിജെപി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ബിജെപി പ്രവർത്തകൻ രാധാകൃഷ്ണന്റെ മരണത്തോടെ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്.
സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അക്രമികൾ വീടിനു തീയിട്ടതിനെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ച ചടയന്‍ കാലായില്‍ രാധാകൃഷ്ണന്റെ മൃതദേഹം തൃശൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായാണ് കഞ്ചിക്കോട്ടെത്തിച്ചത്. പിന്നീട് രാധാകൃഷ്ണന്റ മൃതദേഹം കഞ്ചിക്കോട്ടെ ശ്മശാനത്തിൽ സംസ്കരിച്ചു.മുതിര്‍ന്ന ബിജെപി ആര്‍എസ്‌എസ് നേതാക്കളെല്ലാം സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് രാധാകൃഷ്ണന് അന്ത്യോമപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
Post Your Comments