മുംബൈ : ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്നും സുപ്രീംകോടതി നീക്കിയ അനുരാഗ് താക്കൂറിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയില്‍. ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബിസിസിഐ വൈസ് പ്രസിഡന്റുമാരായ മലയാളിയായ ടി സി മാത്യു, ഗൗതം റോയി എന്നിവരെയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏറെനാള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ബിസിസിഐ ഭരണം സംബന്ധിച്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെയും, സെക്രട്ടറി അജയ് ഷിര്‍ക്കയേയും സുപ്രിം കോടതി തത് സ്ഥാനത്തു നിന്നും നീക്കി. ഏറ്റവും മുതിര്‍ന്ന വൈസ് പ്രസിഡന്റിനോട് ബിസിസിഐ അധ്യക്ഷന്റെ താത്കാലിക ചുമതല ഏറ്റെടുക്കാനും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Post Your Comments