Kerala

അരക്കോടിയുടെ 2000ത്തിന്റെ നോട്ടുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍ : അരക്കോടിയുടെ 2000ത്തിന്റെ നോട്ടുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്ത് സാംഗ്ലി (24), രാഹുല്‍ അഥിക് റാവ് (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

എക്‌സൈസ് സംഘം ഇരിട്ടിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ ബംഗളുരു – കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 51,86,300 രൂപ യുടെ നോട്ടുകള്‍ ജാക്കറ്റിലെ പ്രത്യേക അറകളില്‍ ഒളിച്ചു വച്ച നിലയിലായിരുന്നു. 100 രൂപയുടെ കുറച്ചു കറന്‍സികളൊഴിച്ചാല്‍ മറ്റെല്ലാം 2000 രൂപയുടെ നോട്ടുകളാണ്. പണവുമായി പ്രതികളെ ഇന്‍കംടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button