KottayamNattuvarthaLatest NewsKeralaNews

റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ പാ​​ർ​​ക്കിം​​ഗി​​ൽ ബൈ​​ക്കി​​നു തീ​​പി​​ടി​​ച്ചു

കൊ​​ല്ലാ​​ട് വ​​ട്ടു​​കു​​ന്നേ​​ൽ അ​​ന​​ന്തു സ​​തീ​​ഷി​​ന്‍റെ(29) ക​​രി​​ഷ്മ ബൈ​​ക്കാ​​ണ് ക​​ത്തി​​ന​​ശി​​ച്ച​​ത്

കോ​​ട്ട​​യം: റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ പാ​​ർ​​ക്കിം​​ഗി​​ൽ ബൈ​​ക്കി​​നു തീ​​പി​​ടി​​ച്ച് കത്തി നശിച്ചു. കൊ​​ല്ലാ​​ട് വ​​ട്ടു​​കു​​ന്നേ​​ൽ അ​​ന​​ന്തു സ​​തീ​​ഷി​​ന്‍റെ(29) ക​​രി​​ഷ്മ ബൈ​​ക്കാ​​ണ് ക​​ത്തി​​ന​​ശി​​ച്ച​​ത്. സ​​മ​​യോചി​​ത ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ ജീ​​വ​​ന​​ക്കാ​​ർ തീ ​​കെ​​ടു​​ത്തി​​യ​​തോ​​ടെ വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി.

Read Also : മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർ‍ത്താവ്: കേസെടുത്ത് പോലീസ്

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​ന​​ന്തു​​വും സ​​ഹോ​​ദ​​രി ആ​​തി​​ര​​യും മും​​ബൈ​​ക്ക് ​​പോ​​കാ​​ൻ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു. പാ​​ർ​​ക്കിം​​ഗി​​ൽ ബൈ​​ക്കു​​ വ​​ച്ച് തി​​രി​​കെ ന​​ട​​ന്ന​​പ്പോ​​ഴാ​​ണ് പു​​ക ഉ​​യ​​രു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ഉ​​ട​​നെ പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യോ​​ട് അ​​ന​​ന്തു വി​​വ​​രം പ​​റ​​ഞ്ഞു. ഇ​​വ​​ർ ഉ​​ട​​നെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രെ വി​​വ​​ര​മ​​റി​​യി​​ച്ചു.

പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന തീ​​കെ​​ടു​​ത്തു​​ന്ന ഉ​​പ​​ക​​ര​​ണ​മു​​പ​​യോ​​ഗി​​ച്ച് ജീ​​വ​​ന​​ക്കാ​​ർ തീ​യ​​ണ​​ച്ചു. അ​​പ്പോ​​ഴേ​​ക്കും ബൈ​​ക്ക് ക​​ത്തി ​​ന​​ശി​​ച്ചി​​രു​​ന്നു. മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്ക് പ​​ട​​രാ​​തെ തീ​യ​ണ​​യ്ക്കാ​​നാ​​യ​​ത് വ​​ലി​​യ ദു​ര​ന്തം ഒ​​ഴി​​വാ​​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button