KeralaNews

എല്ലാ പൗരന്‍മാരേയും സർക്കാർ ഒരുപോലെ കാണണം; കരിനിയമങ്ങളില്‍പെട്ട നിരപരാധിള്‍ക്ക് നഷ്ടപരിഹാരം നൽകണം: കാന്തപുരം

കോഴിക്കോട്: യുഎപിഎ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍.രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കല്ലാതെ യുഎപിഎ ചുമത്തപ്പെട്ട കേസുകള്‍ പുനരവലോകത്തിന് വിധേയമാക്കുന്നതിന് ഉന്നതതല സമിതിയെ നിയമിക്കാന്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം കരിനിയമങ്ങളില്‍ കുരുക്കപ്പെട്ട നിരപരാധിള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യദ്രോഹി എന്ന മുദ്ര ചാര്‍ത്തി പൗരന്‍മാരെ ദ്രോഹിക്കുന്ന നടപടി ഭരണാധികാരികള്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്. എല്ലാ പൗരന്‍മാരെയും ഒരുപോലെ കാണുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതെന്നും കാന്തപുരം വ്യക്തമാക്കി.രാജ്യദ്രോഹപ്രശ്‌നങ്ങള്‍ നേരിടുന്നതിന് നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ രാഷ്ട്രീയ കാരണത്താലോ മറ്റ് താല്‍പര്യങ്ങളാലോ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയണമെന്നും സർക്കാർ ഇതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button