മിസിസിപ്പി: സാന്താക്ലോസിന്റെ വേഷത്തിലെത്തി ബാങ്ക് കൊള്ളയടിച്ചയാളെ പൊലീസ് തിരയുന്നു. അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസിലാണ് സംഭവം. ക്രിസ്മസ് കാലമല്ലേ സാന്താക്ലോസല്ലേ എന്ന് കരുതിയാണ് ബാങ്ക് ജീവനക്കാര്‍ ആഘോഷപൂര്‍വ്വം അതിഥികളെ വരവേറ്റത്. എന്നാല്‍ സാന്താക്ലോസ് ബാങ്കില്‍ കവര്‍ച്ച നടത്തുകയായിരുന്നു. ബാങ്ക് കവര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. മെംഫിസ് പോലീസ് പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ബാങ്കില്‍ സാന്തയുടെ വേഷത്തിലെത്തി കവര്‍ച്ച നടത്തിയ ആളെ പിടികൂടാന്‍ വീഡിയോ സഹായിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് പോലീസ് ഈ വീഡിയോ പുറത്ത് വിട്ടത്.ബാങ്കിലെത്തിയ ഈ സാന്ത ക്യാഷര്‍ക്ക് ചോക്കലേറ്റും എന്തോ കടലാസും നല്‍കുന്നതും പണമടങ്ങിയ ബാഗുമായി നടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പണം കൊണ്ടു പോകുന്നത് ബാങ്കിന്റെ പുറത്തുള്ള ക്യാമറയിലാണ് പതിഞ്ഞത്. കുറ്റവാളിയെ സംബന്ധിച്ച് ഇതുവരെ യാതൊരു വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടില്ല. എന്തെങ്കിലും തുമ്പ് ലഭ്യമാക്കാനായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
Post Your Comments