NewsInternational

ബെര്‍ലിന്‍ ട്രക്ക് ആക്രമണം; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

ബെയ്‌റൂട്ട്: ബെര്‍ലിനില്‍ 12 പേരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട ഒരു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടിട്ടുള്ളത്. അതേസമയം അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടുപ്പിച്ചു കയറ്റുകയായിരുന്നു. ബെര്‍ലിന്‍ ദൗത്യം ഏറ്റെടുത്തിരുന്ന ഒരു ഐഎസ് തീവ്രവാദിയാണ് ജനങ്ങള്‍ക്കിടയിലേക്ക് മരണം വിതച്ചതെന്ന് സംഘടനയുമായി ബന്ധപ്പെട്ട അമാഖ് ഏജന്‍സി ഓണ്‍ലൈനിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു

ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് തിങ്കളാഴ്ച രാത്രി ട്രക്ക് പാഞ്ഞുകയായിരുന്നു. സംഭവത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 50-ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന മുതല്‍ തന്നെ ഭീകരവാദി ആക്രമണമാണെന്ന സംശയം ഉയര്‍ന്നിരുന്നു. നടന്നത് ഭീകരാക്രമണമാണെന്ന് ജര്‍മ്മന്‍ ഭരണാധികാരി ആഞ്ചലാ മെര്‍ക്കല്‍ പറഞ്ഞു. നേരത്തേ ഒരു പാക് വംശജനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button