ന്യൂഡൽഹി: ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍.ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ മുത്തലാഖ് നടത്തുന്നുള്ളൂ, അത് നല്ലരീതിയില്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ ശരീയത്ത് നിയമത്തില്‍ ഉറച്ചുനില്‍ക്കുന്നു. തലാഖിനു പകരം വിവാഹമോചനം നിയമപരമായി വേണമെന്ന് വിധിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യംചെയ്യും.മുസ്ലിങ്ങള്‍ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖിനു വേണ്ടിയാണെന്നമട്ടിലാണ് ഇപ്പോൾ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.
ഇ-മെയില്‍, എസ്.എം.എസ്., കത്ത് മുഖേനയും വാട്സാപ് പോലെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുമുള്ള വിവാഹമോചനങ്ങള്‍ ഇസ്ലാമിക നിയമമനുസരിച്ച് നിലനില്‍ക്കുന്നതല്ല.ഏകീകൃത വ്യക്തിനിയമം നടപ്പാക്കിയാല്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാകും. നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യത്ത് ആരുടെ സിവില്‍ കോഡാണ് നടപ്പാക്കുക എന്നും കാന്തപുരം ചോദിച്ചു.വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഓരോരുത്തരും അവരുടേതായ വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നതിനാല്‍ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇതിനെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments