NewsIndia

അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നു സോണിയ ഗാന്ധിയെ പ്രതിരോധിച്ച് എ കെ ആന്റണി

 

ന്യൂഡല്‍ഹി:അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിൽ യാതൊരു അഴിമതിയോ രാഷ്ട്രീയ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി. 3,767 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍ 12 ശതമാനം തുക കൈക്കൂലി വാങ്ങിയെന്നാണ് സി ബി ഐ കേസ്. എന്നാൽ വ്യോമസേനയുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്നും വി വി ഐ പി ഹെലികോപ്റ്ററുകള്‍ വാങ്ങിയതെന്ന് ആന്റണി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 450 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴയായി നല്‍കിയെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു എ കെ ആന്റണി.ബ്രിട്ടീഷ് ആയുധ ഇടപാടുകാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ കോഴപ്പണത്തില്‍ 120 കോടി രൂപ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നു പറഞ്ഞിരുന്നു.

എന്നാൽ ഏതു കുടുംബത്തിനാണെന്നു വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രീയ നേതാക്കളില്‍ എ പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നേതാവിന് മൂന്ന് മില്യന്‍ യൂറോ (25 കോടി),പ്രതിരോധ വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി (വ്യോമസേന), അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഡി ജി അക്വിസിഷന്‍സ്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ഓഡിറ്റര്‍ ജനറല്‍ എന്നിവര്‍ക്കായി 8.4 മില്യന്‍ യൂറോ (60 കോടി) ,ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, പ്രോജക്‌ട് ഡയറക്ടര്‍, ഡി ജി മെയിന്റനന്‍സ്, ഫീല്‍ഡ് ട്രയല്‍ ടീം,എന്നിവര്‍ക്കായി ആറ് മില്യന്‍ യൂറോ (50 കോടി) ഇങ്ങനെ വീതിച്ചു നൽകിയതായും വെളിപ്പെടുത്തലിൽ ഉണ്ട്.

ഇടപാടിനായി ഇന്ത്യയിൽ സ്വാധീനിക്കേണ്ടത് മന്‍മോഹന്‍ സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം വീരപ്പമൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിജയ് സിങ് എന്നിവരെ സമീപിക്കാനും ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button