ന്യൂ ഡല്‍ഹി : രാജ്യത്തൊട്ടാകെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിന്റെ ഭാഗമായി. ഡല്‍ഹിയിലെ ചാന്ദിനി ചൗക്ക് ആക്സിസ് ബാങ്ക് ശാഖയിൽ നിന്നും വ്യാജ അക്കൗണ്ടുകളും, ഇവയിൽ നിന്നും 70 കോടി രൂപയും അധികൃതർ പിടിച്ചെടുത്തു. കൂടാതെ കെ വൈസി നിബന്ധനകൾ പാലിക്കാത്ത 44 അക്കൗണ്ടുകളിൽ നിന്നുമായി 100 കോടി രൂപയും, 450 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് വ്യക്തമായ രേഖകളില്ലെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയാണ്.
കൂടാതെ മറ്റിടങ്ങളിലും സമാനമായ രീതിയിൽ കള്ളപ്പണം കണ്ടെത്തി. ഗുജറാത്തിൽ 76 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി പോയ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും. കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു . അതോടൊപ്പം മുംബൈയിലെ മട്ടുങ്കയിൽ 2000 ത്തിന്റെ 80 ലക്ഷം രൂപ വരുന്ന നോട്ടുകളുമായി ഒരാളെ പിടികൂടി.
Post Your Comments