ന്യൂഡല്‍ഹി: മുകേശ് അംബാനിക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. റിലയന്‍സ് ജിയോയുടെ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ആര്.എസ് റാത്തോഡ പറയുന്നു.
സര്‍ക്കാറിന്റെ നിലപാടുകളും പദ്ധതികളും വിശദീകരിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനുള്ള ചുമതല ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റിനാണ്. സര്‍ക്കാര്‍ പരസ്യങ്ങളല്ലാതെ മറ്റൊരു പരസ്യത്തിനും മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. രാജ്യസഭയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖറാണ് ജിയോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നോയെന്ന് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ ബ്രാന്റ് അംബാസിഡര്‍ പോലെ ചിത്രീകരിച്ചായിരുന്നു റിലയന്‍സ് ജിയോയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്.
Post Your Comments