വ്രതങ്ങള്‍ മനഃശുദ്ധീകരണത്തിനും ശരീരശുദ്ധീകരണത്തിനുമുള്ള ഒരു മാര്‍ഗമാണ്. തപസ്സാണ് സാധനയുടെ ഭാഗവുമാണ്. പല വ്രതങ്ങള്‍ക്കും പ്രായഭേദമോ, സ്ത്രീ പുരുഷഭേദമോ ഇല്ല. എന്നാല്‍ വ്രതങ്ങളില്‍ ഭൂരിഭാഗവും അനുഷ്ഠിക്കുന്നത് സ്ത്രീകളാണ്. എല്ലാ മതസ്ഥരിലും വ്രതാനുഷ്ഠാനങ്ങളുണ്ട്.
പൊതുവായി പറഞ്ഞാല്‍ ശരീരം, ചിന്ത, വാക്ക് എന്നിവയില്‍ അധിഷ്ഠിതമാണ് എല്ലാ വ്രതാനുഷ്ഠാനങ്ങളും. ശരീരശുദ്ധി, ആഹാരനിയന്ത്രണം, ജപം, ധ്യാനം, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഈശ്വരോന്മുഖമാക്കുകയാണ് വ്രതങ്ങളുടെ ലക്ഷ്യം.
ആഹാരം, നിദ്ര, ഇന്ദ്രിയ നിയന്ത്രണം തുടങ്ങിയവയാണ് പ്രധാന നിയമങ്ങളും വ്രതങ്ങളും. മനുഷ്യനെ ഈശ്വരനോട് അടുപ്പിക്കുന്നതു കൂടാതെ ശാരീരികമായ വിഷ മാലിന്യങ്ങളെ നീക്കാനും ഇത് സഹായിക്കുന്നു.
വ്രതാനുഷ്ഠാനങ്ങളിലൂടെ അമിതഭാരം കുറയ്ക്കുന്നവരുണ്ട്. ‘ഫാസ്റ്റിങ്ങ്’ ആരോഗ്യത്തിന് ഗുണകരമാക്കുന്നുണ്ടെന്ന് ആധുനിക ശാസ്ത്രങ്ങളും അംഗീകരിക്കുന്നു. ആഴ്ചവ്രതങ്ങള്‍ അതായത് ഓരോ ആഴ്ചയിലും ഓരോ വ്രതം അനുഷ്ഠിക്കുന്നവരുണ്ട്.
സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയായ വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം.
രാവിലെയോ, വൈകുന്നേരമോ ആകാം. ഒരു നേരം ആഹാരം. മറ്റുസമയങ്ങളില്‍ പഴങ്ങള്‍ കഴിക്കാം. ഉദയം മുതല്‍ അസ്തമയംവരെ ആഹാരം കഴിക്കാതെ ഉപവാസമാകാം.
മത്സ്യമാംസാദികളും മദ്യപാനവും പാടില്ല. അതോടൊപ്പം ബ്രഹ്മചര്യവും പാലിക്കണം. നാമസ്‌ത്രോത്രങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വിളക്ക് കത്തിച്ച് വയ്ക്കണം. രാവിലെ വ്രതം തുടങ്ങി വൈകിട്ട് ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുന്ന രീതിയാണ് ഉത്തമം.
പ്രത്യേകിച്ച് അന്നേദിവസം ആരോടും ദേഷ്യപ്പെടുകയോ, ആരെയും ദ്രോഹിക്കുകയോ അരുത്. സന്തോഷപ്രദമായിരിക്കാന്‍ ശ്രമിക്കണം. ദാനദര്‍മ്മങ്ങള്‍ യഥാശക്തി ചെയ്യുന്നതും വ്രതാനുഷ്ഠാനങ്ങളുടെ നന്മകള്‍ക്ക് മാറ്റുകൂട്ടും.
Post Your Comments