AlappuzhaKeralaNattuvarthaLatest NewsNews

ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: ശാന്തിക്കാരന് 111 വർഷം കഠിനതടവും പിഴയും

പൂച്ചാക്കൽ പാണാവള്ളി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷി(42)നാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 111 വർഷത്തെ ശിക്ഷ വിധിച്ചത്.

ചേർത്തല: ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ശാന്തിക്കാരന് 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂച്ചാക്കൽ പാണാവള്ളി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷി(42)നാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 111 വർഷത്തെ ശിക്ഷ വിധിച്ചത്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളാലായാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ തുക ഇരയായ കുട്ടിക്ക് നൽകണം. അല്ലാത്തപക്ഷം ആറു വർഷം കൂടി ശിക്ഷ അനുഭവിക്കണം.

Read Also : ‘വിഴിഞ്ഞത്ത് നടക്കുന്നത് ഷോ, ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് ജനങ്ങളെ കബളിപ്പിക്കൽ’: ഫാദർ യൂജിൻ പെരേര

2020 ഡിസംബർ 30-ന് പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മണപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന രാജേഷിന്റെ അടുക്കൽ ശാന്തിപ്പണി പഠിക്കാൻ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തിൽ വച്ച് രാത്രിയിൽ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇടയ്ക്ക് ഉറക്കമുണർന്നപ്പോൾ പ്രതി നഗ്നനായി നിൽക്കുന്നത് കണ്ട ആറുവയസ്സുകാരന്റെ മൊഴിയാണ് കേസില്‍ നിർണായക തെളിവായത്.

പൂച്ചാക്കൽ എസ്.എച്ച്.ഒ ആയിരുന്ന എം അജയമോഹനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‍പെക്ടർ അജി ജി നാഥ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിത്യ, അമ്പിളി, മനു, തോമസ് കുട്ടി എന്നിവർ അന്വേഷണത്തിന്റെ വിവിധ അവസരങ്ങളിൽ ഭാഗമായി.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 23 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. മുഴുവൻ സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button