ചെന്നൈ: മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാർ. എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ (മഠം) ചടങ്ങ് മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഇത് തുടരാന്‍ പാടില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കിയിരുന്നു.
Read Also: എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരുനിന്നാല്‍ താന്‍ പല്ലക്ക് ചുമക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. മധുര അധീനത്തിലെ മഠാധിപനും സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Post Your Comments