Latest NewsKeralaNews

‘ചൂടുവെള്ളത്തീന്ന് ചാടി രക്ഷപ്പെട്ട് ആരെങ്കിലും അടുത്ത് കാണുന്ന പടുകുഴിയില്‍ ചാടുമോ പൊള്ളൽ മാറാൻ?’: ജസ്ല മാടശ്ശേരി

തന്നെ ഹിന്ദു മതത്തിലേക്ക് ക്ഷണിച്ചയാൾക്ക് മറുപടി നൽകി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ചൂടുവെള്ളത്തീന്ന് ചാടി രക്ഷപ്പെട്ട് ആരെങ്കിലും അടുത്ത് കാണുന്ന പടുകുഴിയില്‍ ചാടുമോ പൊള്ളൽ മാറാൻ എന്ന് ജസ്ല ചോദിക്കുന്നു. വേദവ്യാസൻ ജെ ആർ എന്നയാളുടെ ചോദ്യത്തിനായിരുന്നു ജസ്ല മറുപടി നൽകിയത്. ഹിന്ദൂയിസം ഒരു മതമല്ലെന്ന കാര്യം മനസിലാക്കണമെന്നും ജസ്ല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Also Read:ഗസ്റ്റ് അധ്യാപക നിയമനം: നാളെ ഇന്റര്‍വ്യൂ

‘ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് ശരിയായ ധാരണയുള്ള താങ്കൾക്ക് എന്തുകൊണ്ട് ഹിന്ദുമതത്തിലേക്ക് മാറിക്കൂടാ? സുടാപ്പികൾ ഭൂരിപക്ഷമായാൽ ഇവിടെ മനുഷ്യർക്ക് സമാധാനമായി ജീവിക്കാൻ കഴിയുമോ? അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ്, കശ്മീർ തുടങ്ങിയ പ്രദേശങ്ങളിലെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്തത് ജിഹാദികളല്ലേ’ എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഇതിനു ജസ്ല നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

‘എന്നെ ഹിന്ദൂ മതത്തിലേക്ക് ക്ഷണിക്കുന്നു ഗയ്സ്. ഒരു ചൂടുവെള്ളത്തീന്ന് ചാടി രക്ഷപ്പെട്ട് ആരെങ്കിലും അടുത്ത് കാണുന്ന പടു കുഴിയില്‍ ചാടുമോ പൊള്ളല് മാറാന്‍. എന്‍റെ പൊന്ന് ചേട്ടാ ഹിന്ദൂയിസം ഒരു മതമല്ലെന്ന് ആദ്യം മനസ്സിലാക്കുക. പിന്നെ വരുന്ന കാര്യം പരിഗണിക്കാം.. അതിനെന്താ പക്ഷെ…..എന്നെ ഏത് ജാതിയില്‍ പരിഗണിക്കും സേട്ടാ…??? പരമ്പരാഗതമായി നമ്പൂതിരി കുടുംബത്തില്‍ നിന്ന് പരിവർത്തനം ആയതാണെന്നാ കേട്ട് കേള്‍വി’, ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button