ഇസ്ലാം മത വിശ്വാസികളുടെ പുണ്യ മാസമാണ് റംസാൻ. അതുകൊണ്ടുതന്നെ ഈ മാസത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണ് റംസാൻ നോമ്പ്. ഖുർആനിലെ ആദ്യ സൂക്തങ്ങൾ അല്ലാഹു അവതരിപ്പിച്ചത് റംസാൻ മാസത്തിലാണെന്നാണ് വിശ്വാസം. നോമ്പ് സമയത്ത് വിശ്വാസികൾ സൂര്യോദയം മുതൽ അസ്തമയം വരെ ഭക്ഷണം, പാനീയങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നു. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ഉപവാസവും.
റംസാൻ നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യമുള്ളവർ എന്നിവർക്ക് റംസാൻ നോമ്പിൽ നിന്ന് വിട്ടുനിൽക്കാവുന്നതാണ്. കുട്ടികൾ പ്രായപൂർത്തിയാകുന്നത് വരെ ഉപവസിക്കണമെന്ന് നിർബന്ധമില്ല.
Also Read: എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണു കോണ്‍ഗ്രസില്‍ ഉള്ളത്: പരിഹാസവുമായി മുഖ്യമന്ത്രി
ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ് റംസാൻ നോമ്പിന്റെ ലക്ഷ്യം. നോമ്പിനോടൊപ്പം ദാനധർമ്മങ്ങൾ നടത്തുന്നത് കൂടുതൽ പുണ്യം നൽകുന്നു. നോമ്പ് മുറിക്കുന്ന വേളയിൽ ഭക്ഷണ പങ്കുവെക്കുകയും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും അത്യുത്തമമാണ്. നോമ്പിന് മുൻപുള്ള പ്രഭാത ഭക്ഷണത്തെ സുഹൂർ എന്നും, സൂര്യാസ്ത സമയത്ത് നോമ്പ് മുറിക്കുന്ന ഭക്ഷണത്തെ ഇഫ്താർ എന്നും വിളിക്കുന്നു.
Post Your Comments